യാത്രക്കാർക്ക് ആശ്വാസം; ബാഗേജ് പരിധി ഉയർത്തി എയർ അറേബ്യ

air arabia

ഷാര്‍ജ: വിമാന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. എയര്‍ അറേബ്യ ബാഗേജ് അലവന്‍സിൽ ഇളവ് പ്രഖ്യാപിച്ചു. യാത്രക്കാര്‍ക്ക് കൊണ്ടുപോകാവുന്ന ഹാന്‍ഡ് ബാഗേജിന്‍റെ ഭാരമാണ് എയര്‍ അറേബ്യ വര്‍ധിപ്പിച്ചത്.

മിക്ക എയര്‍ലൈനുകളിലും കൊണ്ടുപോകാവുന്ന ഹാന്‍ഡ് ബാഗേജിന്‍റെ ഭാരം ഏഴ് കിലോയാണ്. എന്നാല്‍ ഇനിമുതൽ 10 കിലോ ഹാൻഡ് ബാഗേജ് എയർ അറേബ്യയിൽ അനുവദിക്കും. കൈവശം ആകെ കൊണ്ടുപോകാവുന്ന ഹാന്‍ഡ് ബാജേഗിന്‍റെ ഭാരമാണ് 10 കിലോ. കാരി-ഓണ്‍ ബാഗുകള്‍, വ്യക്തിഗത സാധനങ്ങള്‍, ഡ്യൂട്ടി ഫ്രീ പര്‍ച്ചേസുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്ന് എയര്‍ലൈന്‍റെ വെബ്സൈറ്റില്‍ വ്യക്തമാക്കി. ഈ ഭാരപരിധിയില്‍പ്പെടുന്ന രണ്ട് ബാഗുകള്‍ കൊണ്ടുപോകാം.

ഹാന്‍ഡിലുകള്‍, പോക്കറ്റുകള്‍, ചക്രങ്ങള്‍ എന്നിവയടക്കം 55സെ.മി x 40സെ.മി  x 20സെ.മി  എന്നതാണ് കാരി-ഓൺ ബാഗിന്‍റെ പരമാവധി വലിപ്പം. വ്യക്തിഗത സാധനങ്ങളടങ്ങുന്ന രണ്ടാമത്തെ ബാഗിന്‍റെ വലിപ്പം  25സെ.മി x 33സെ.മി x 20സെ.മി ആകണം. യാത്രക്കാരുടെ സീറ്റിന് മുമ്പിൽ വെക്കാവുന്ന രീതിയിലുള്ള ബാഗ് ആകണം. അതേസമയം കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് 3 കിലോ അധികമായി കൊണ്ടുപോകാമെന്നും എയര്‍ലൈന്‍ വ്യക്തമാക്കി. യുഎഇയിലെ മറ്റ് വിമാന കമ്പനികളായ എമിറേറ്റ്സ്, ഫ്ലൈ ദുബൈ, ഇത്തിഹാദ് എന്നിവയില്‍ ഹാന്‍ഡ് ബാഗേജ് പരിധി 7 കിലോയാണ്. 

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading