എച്ച്എംപിവി; മുൻകരുതൽ നിർദേശവുമായി സൗദി

InShot 20250106 110335070 2

റിയാദ്: എച്ച്എംപിവി വൈറസിനെതിരെ മുൻകരുതൽ നിർദേശവുമായി സൗദി വിഖായ. സാധാരണ ശ്വസന വൈറസുകളിലൊന്നായ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (HMPV) അണുബാധ തടയാൻ സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ)  മാർഗനിർദേശങ്ങൾ ശുപാർശ ചെയ്‌തു.

ചുമ, തുമ്മൽ, വൈറസ് ബാധിച്ച പ്രതലങ്ങളിൽ സ്പർശിക്കുക എന്നിവയിലൂടെയാണ് വൈറസ് പകരുന്നതെന്നും അതോറിറ്റി വിശദീകരിച്ചു. ചുമ, പനി, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയവയ്ക്ക് സമാനമാണ് രോഗ ലക്ഷണങ്ങൾ.

പ്രായമായവരിലും കൊച്ചുകുട്ടികളിലും ദുർബലമായ പ്രതിരോധശേഷിയുള്ളവരിലും ഇത് ഗുരുതരമായ രോഗത്തിന് കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സ്ഥിരമായി കൈ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും അടച്ചുപിടിയ്ക്കുക എന്നിവയാണ് വൈറസ് ഒഴിവാക്കാനുള്ള പ്രതിരോധ മാർഗങ്ങളെന്നും സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading