ചെന്നൈ: ബെംഗളൂരുവിന് പുന്നാലെ ഗുജറാത്തിലും ചെന്നൈയിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. പനിയും ജലദോഷവും ഉണ്ടായതിനെ തുടര്‍ന്ന് അഹമ്മദാബാദ് ചന്ദഖേഡയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസം മുമ്പാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് പോസിറ്റീവായത്. ചെന്നൈയിൽ രണ്ടു കുട്ടികൾക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ച കുട്ടികളുടെ എണ്ണം അഞ്ചായി.
തേനംപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ പനിക്കും ചുമക്കും ചികിത്സ തേടിയ കുട്ടിയിൽ നടത്തിയ പരിശോധനയിലാണ് ചെന്നൈയിൽ എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചത്. ഗിണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ മറ്റൊരു കുട്ടിയിലും വൈറസ് ബാധ കണ്ടെത്തി. രണ്ടു കുട്ടികളും സമാന ലക്ഷണങ്ങളോടെയാണ് ആശുപത്രിയിൽ എത്തിയത്. പ്രത്യേക മെഡിക്കൽ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് കുട്ടികൾ. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അധികൃതർ അറിയിച്ചു.
രോഗബാധ സ്ഥിരീകരിച്ച സാമ്പിളുകള്‍ പുനെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. അവിടെനിന്നും ഫലം വന്നശേഷമായിരിക്കും സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുക. അതേസമയം വിദേശ യാത്രകള്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
ചൈനയിൽ ഹ്യൂമൺ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയിൽ ബെംഗളൂരുവിലാണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി ഇന്ത്യയിൽ രോഗബാധ സ്ഥിരീകരിച്ചത്. ബെംഗളുരു യെലഹങ്കയിലെ ആശുപത്രിയിൽ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആൺകുഞ്ഞിനും പെൺകുഞ്ഞിനുമാണ് രോഗബാധ കണ്ടെത്തിയത്. രണ്ട് കുഞ്ഞുങ്ങൾക്കും യാത്രാപശ്ചാത്തലമില്ലാത്തതിനാൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള രോഗബാധയല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐസിഎംആർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
