എറണാകുളം: എറണാകുളം ചെമ്പുമുക്കിന് സമീപം ആക്രിക്കടയിൽ വൻ തീപിടിത്തം. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. തീ വലിയ രീതിയിൽ ആളിപടരുകയാണ്. പ്രദേശത്താകെ വലിയരീതിയിൽ പുക ഉയർന്നു. ജനവാസമേഖലയിലുള്ള ആക്രിക്കടയിലാണ് തീപിടിത്തുമുണ്ടായത്. അതിനാൽ സ്ഥലത്ത് നിന്ന് ആളുകളെ മാറ്റി. കൂടുതൽ ഫയര്‍ഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. നിലവിൽ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആക്രി കട ഉടമ ഉള്‍പ്പെടെ സ്ഥലത്തുണ്ട്. മേരി മാതാ സ്കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തുണ്ടായത്. ഞായറാഴ്ച ദിവസമായായതിനാൽ സ്കൂള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കാത്തതിനാൽ വലിയ ആശങ്ക നിലവിൽ ഇല്ല. വലിയ രീതിയിൽ തീ ആളി പടരുകയാണ്. നിലവിൽ കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ചിട്ടില്ലെങ്കിലും എത്രയും വേഗം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് തുടരുന്നത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
