റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകും. ഇന്ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ രാവിലെ 11.30ന് വാദം തുടങ്ങിയെങ്കിലും പൂര്‍ത്തിയായില്ല. കേസ് വിശദമായി പഠിക്കണമെന്ന് പറഞ്ഞ കോടതി കേസ് വീണ്ടും മാറ്റിവെച്ചു.
15 മില്യന്‍ റിയാല്‍ മോചനദ്രവ്യം നല്‍കിയതോടെ സൗദി പൗരന്റെ കുടുംബം അബ്ദുൽ റഹീമിന് മാപ്പ് നൽകിയിരുന്നു. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് അടക്കമുള്ള ശിക്ഷകളിലാണ് ഇനി കോടതി തീരുമാനം വരണം. ഇതിന്റെ വാദമാണ് ഇപ്പോള്‍ നടന്നുവരുന്നത്. കഴിഞ്ഞ രണ്ടുസിറ്റിങ്ങിലും ഇത് സംബന്ധിച്ച് വാദം നടന്നിരുന്നു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
