ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഖത്തറിലേക്ക്; ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച

InShot 20241230 121235096

ഡൽഹി: ഡിസംബർ 30 മുതൽ ജനുവരി 1 വരെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഖത്തറിലുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തർ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊർജം, സുരക്ഷ, സാംസ്‌കാരികം, ജനങ്ങൾ തമ്മിലുള്ള ബന്ധം, പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ എന്നിവയുൾപ്പെടെ ഉഭയകക്ഷി ബന്ധത്തിൻ്റെ വിവിധ വശങ്ങൾ അവലോകനം ചെയ്യാൻ സന്ദർശനം സഹായിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ആറ് ദിവസത്തെ യുഎസ് സന്ദർശനത്തിന് ശേഷമാണ് ജയശങ്കർ ഖത്തറിലേക്ക് എത്തുന്നത്. ഖത്തറിൽ തടവിലാക്കപ്പെട്ട മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളെ വിട്ടയച്ചതിന് ശേഷമുള്ള ജയശങ്കറിൻ്റെ ഖത്തറിലെ രണ്ടാമത്തെ സന്ദർശനമാണിത്. മോചിപ്പിക്കപ്പെട്ട ഏഴ് പേർ ഇന്ത്യയിലേക്ക് മടങ്ങി, ഒരാൾ ഖത്തറിൽ തുടരുകയാണ്. ചില നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading