ദോഹ: ഖത്തറിൽ ദേശീയ ദിനത്തോടനുബന്ധിച്ച് ധനകാര്യ സ്ഥാപനങ്ങൾക്ക് ഖത്തർ സെൻട്രൽ ബാങ്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. വർഷം തോറും ഡിസംബർ 18 ന് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്ന അവസരത്തിൽ, 2024 ഡിസംബർ 18 ബുധനാഴ്ചയും ഡിസംബർ 19 വ്യാഴാഴ്ചയും രാജ്യത്തെ ബാങ്കിംഗ്, ധനകാര്യ സ്ഥാപനങ്ങൾക്ക് ഔദ്യോഗിക അവധിയായിരിക്കും.
വരാന്ത്യ അവധി കൂടി കണക്കിലെടുത്ത് (ഡിസംബർ 20, വെള്ളി, ഡിസംബർ 21, ശനി ) തുടർച്ചയായി നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ഡിസംബർ 22, ഞായറാഴ്ച മുതൽ ബാങ്കുകളുടെ പ്രവർത്തനം പുനരാരംഭിക്കുമെന്നും ഖത്തർ സെൻട്രൽ ബാങ്ക് ഔദ്യോഗികമായി അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
