ദോഹ: ഖത്തറില്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഫഹേസ് സെന്ററുകള്‍ക്ക് ( വൊഖോദ് വെഹിക്കിള്‍സ് ഇന്‍സ്‌പെക്ഷന്‍ കമ്പനി) രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 18, ബുധനാഴ്ച മുതല്‍ അവധി ആരംഭിക്കും.
അതേസമയം വാഹനങ്ങളുടെ ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ (വാഹനങ്ങളുടെ സാങ്കേതിക പരിശോധന) നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ദിവസങ്ങളില്‍ രണ്ട് ഫഹേസ് സെന്ററുകളില്‍ സേവനങ്ങള്‍ ലഭ്യമാകും. ഡിസംബര്‍ 18, ബുധന്‍, ഡിസംബര്‍ 19, വ്യാഴം ദിവസങ്ങളില്‍ മസ്‌റൂവ, മെസൈമീര്‍ ഫഹേസ് സെന്ററുകളില്‍ സേവനങ്ങള്‍ ലഭിക്കും. രാവിലെ എട്ട് മണിമുതല്‍ ഉച്ചയ്ക്ക് 12 വരെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. അതേസമയം 11.30am ന് സ്‌റ്റേഷനുകളുടെ ഗേറ്റുകള്‍ അടയ്ക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
