ജോർജിയയിൽ 11 ഇന്ത്യക്കാരെ പുക ശ്വസിച്ച് മരിച്ചനിലയിൽ കണ്ടെത്തി

death

ടിബിലിസി: ജോർജിയയിലെ റിസോർട്ടിൽ 11 ഇന്ത്യക്കാരെ മരിച്ചനിലയിൽ കണ്ടെത്തി.  മരിച്ചവരെല്ലാം റിസോർട്ടിലെ ഇന്ത്യൻ റസ്റ്റോറന്റിലെ ജീവനക്കാരാണ്. വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനുള്ള ഫൊറൻസിക് പരിശോധനകൾ നടന്നു വരികയാണ്.

റിസോർട്ടിലെ രണ്ടാം നിലയിലുള്ള കിടപ്പുമുറിയിലാണ് 12 പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ മറ്റു മുറിവുകളോ പരുക്കുകളോ ഇല്ല. മൃതദേഹങ്ങൾ കണ്ടെത്തിയ മുറിയുടെ സമീപത്ത് ജനറേറ്റർ കണ്ടെത്തിയെന്ന് ജോർജിയ വാർത്താകുറിപ്പ് ഇറക്കിയിട്ടുണ്ട്. അടച്ചിട്ട മുറിയിൽ പ്രവർത്തിച്ച ജനറേറ്ററിൽ നിന്നുയർന്ന പുക ശ്വസിച്ചായിരിക്കാം മരണം സംഭവിച്ചതെന്നാണ് നിഗമനം. സംഭവത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നതായും വാർത്താകുറിപ്പിൽ പറയുന്നു.

മരിച്ചവരുടെ കുടുംബങ്ങളെ ജോർജിയയിലെ ഇന്ത്യൻ എംബസി അനുശോചനം അറിയിച്ചു. കുടുംബാംഗങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും എംബസി പ്രസ്താവനയിൽ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • അഡിഡാസ് ഷൂസ് ബോയ്കോട്ട് ചെയ്യാൻ ആഹ്വാനം

  • ആറ് പ്രമുഖ മരുന്നുകൾ നിരോധിച്ച് ആരോഗ്യ മന്ത്രാലയം

  • വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഡിലീറ്റ് ആകുന്നോ?

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading