ദേശീയ ദിനം; ഖത്തറില്‍ സ്വകാര്യ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പുറത്തിറക്കി

qatar naational day

ദോഹ: ഖത്തറില്‍ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഡിസംബര്‍ 12 മുതല്‍ 21 വരെ രാജ്യത്ത് നടക്കുന്ന ദേശീയ ദിനാഘോഷങ്ങള്‍ക്കുള്ള നിബന്ധനകളാണ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. ആഘോഷവേളകളില് വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന അലങ്കാരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളും മന്ത്രാലയം വ്യക്തമാക്കി.

നിയന്ത്രണങ്ങള്‍ അനുസരിച്ച്, വാഹനങ്ങളുടെ വിന്‍ഡ്ഷീല്‍ഡിലോ കളറിംഗിലോ ടിന്റ് പാടില്ല. വാഹനത്തിന്റെ നിറം മാറ്റാന്‍ പാടില്ല. ദേശീയ ദിനത്തോടനുബന്ധിച്ച് വാഹനങ്ങളുടെ നിറം മാറ്റരുത്. മുന്‍വശത്തേയും പിന്‍വശത്തേയും നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കുന്ന തരത്തില്‍ അലങ്കാരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. വാഹനത്തിലെ യാത്രക്കാരില്‍ ആരും ജനാലകളില്‍ നിന്ന് ശരീരം പുറത്തേക്കിടരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading