ദുബായ്: യുഎഇ ഉള്‍പ്പെടെയുള്ള ചില ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇനി നാട്ടിലുള്ളവര്‍ക്കായി സ്വിഗ്ഗിയിലൂടെ ഭക്ഷണവും സമ്മാനങ്ങളും ഓര്‍ഡര്‍ ചെയ്യാനാവും. പ്രിയപ്പെട്ടവര്‍ക്കായി റസ്റ്റോറന്റ് ടേബിളുകള്‍ ബുക്ക് ചെയ്യാനും സാധിക്കും. യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് സ്വിഗ്ഗി ആപ്പ് ലോഗിന്‍ ചെയ്ത് ഇന്ത്യയിലെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഡെലിവറി ചെയ്യുന്നതിനായി ഓര്‍ഡര്‍ നല്‍കാമെന്ന് സ്വിഗ്ഗി ഫുഡ് മാര്‍ക്കറ്റ് പ്ലെയ്സ് സിഇഒ രോഹിത് കപൂര്‍ അറിയിച്ചു.
‘ഇന്ത്യയിലുടനീളമുള്ള 700 നഗരങ്ങളിലേക്ക് സ്വിഗ്ഗി ഡെലിവറി ചെയ്യുന്നു. യുഎഇയില്‍ നിന്നുള്ള ആളുകള്‍ക്ക് ഡെലിവറിക്ക് ഓര്‍ഡര്‍ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ (ഡിഐഎഫ്‌സി) 60 പ്രമുഖ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഉടമകള്‍ പങ്കെടുത്ത യുഎഇ – ഇന്ത്യ ഫൗണ്ടേഴ്‌സ് റിട്രീറ്റിന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സേവനം ഇപ്പോള്‍ ഒരു മാസമായി പ്രവര്‍ത്തനക്ഷമമാണെന്നും കപൂര്‍ വെളിപ്പെടുത്തി. യുഎഇയ്ക്ക് പുറമെ സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്കും ആപ്പ് വഴി നാട്ടിലേക്ക് ഓര്‍ഡറുകള്‍ നല്‍കാന്‍ സ്വിഗ്ഗിയുടെ പുതിയ അന്താരാഷ്ട്ര ലോഗിന്‍ ഫീച്ചറിലൂടെ സാധിക്കും. താമസക്കാര്‍ക്ക് സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇന്‍സ്റ്റ മാര്‍ട്ടില്‍ ഷോപ്പിങ് നടത്താനും സ്വിഗ്ഗി ഡൈനൗട്ട് വഴി റസ്റ്റോറന്റ് ടേബിളുകള്‍ ബുക്ക് ചെയ്യാനും കഴിയും.
അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓര്‍ഡര്‍ നല്‍കാനും പണമടയ്ക്കാനും അവര്‍ക്ക് അവരുടെ പ്രാദേശിക നമ്പറുകള്‍ ഇവിടെ ഉപയോഗിക്കാം. ഇതാണ് ഈ സേവനത്തിന്റെ പ്രധാന ഉപയോഗമെന്നും സിഇഒ പറഞ്ഞു. യുഎഇയിലെ താമസക്കാര്‍ക്ക് ഔദ്യോഗിക ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും അവരുടെ യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനും അധിക നിരക്കുകളൊന്നും നല്‍കാതെ ഓര്‍ഡറുകള്‍ നല്‍കാനും കഴിയും. ഒരു പേയ്‌മെന്റ് ഓപ്ഷനായി ലഭ്യമായ അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകള്‍ അല്ലെങ്കില്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി പേയ്‌മെന്റുകള്‍ നടത്താം.
അതേസമയം സ്വിഗ്ഗിയുടെ സേവനങ്ങള്‍ ദുബായിലേക്കും യുഎഇയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് ഇല്ലെന്നായിരുന്നു സിഇഒയുടെ മറുപടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
