ദോഹ: ഖത്തറിലെ പ്രധാന റോഡ് താല്‍ക്കാലികമായി അടയ്ക്കുന്നു. അല്‍ താവോണ്‍ സ്ട്രീറ്റില്‍ ഇരു ദിശകളിലേക്കുമുള്ള പാതകള്‍ താല്‍ക്കാലികമായി അടയ്ക്കുന്നതായി പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു. ഡിസംബര്‍ 10, ചൊവ്വാഴ്ച മുതല്‍ 25 ഡിസംബര്‍, ബുധനാഴ്ച വരെ റോഡുകള്‍ അടച്ചിടും. അസ്ഫാല്‍ട്ട് പാളികളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് റോഡ് അടയ്ക്കുന്നത്.
റോഡ് ഉപയോക്താക്കള്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ദുഖാന്‍, അല്‍ നിസ്ര് സ്ട്രീറ്റുകളിലൂടെ അബു ഒബൈദ ബിന്‍ അല്‍ ജറാഹ് സെന്റ് അല്ലെങ്കില്‍ യാര്‍മൂക്ക് സെന്റ് വഴി ഒമര്‍ ബിന്‍ അബ്ദുള്‍ അസീസ് സെന്റ് ഉപയോഗിക്കാമെന്നും അതോറിറ്റി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
