സ്റ്റാര്‍ലിങ്ക് വയര്‍ലെസ് ഇന്റര്‍നെറ്റ് എല്ലാ ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളിലും ലഭ്യമാക്കും

qatar airways2

ദോഹ: സ്റ്റാര്‍ലിങ്ക് വയര്‍ലെസ് ഇന്റര്‍നെറ്റ് സംവിധാനം എല്ലാ ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളിലും ലഭ്യമാക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സിഇഒ ബദര്‍ മുഹമ്മദ് അല്‍ മീര്‍. യാത്രക്കാരുടെ സുരക്ഷയും സൗകര്യവുമാണ് ഖത്തര്‍ എയര്‍വേയ്സിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. ദോഹ ഫോറം 2024 ന്റെ ഭാഗമായി സംഘടിപ്പിച്ച ചര്‍ച്ചാ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ദിനം ഏകദേശം 300 വിമാനങ്ങളാണ് ഖത്തര്‍ എയര്‍വേസ് ഓപ്പറേറ്റ് ചെയ്യുന്നത്. പ്രതിദിനം രണ്ട് ലക്ഷം പേര്‍ അത് ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ യാത്രക്കാരുടെ സുരക്ഷ, ഉപഭോക്തൃ സേവനം എന്നിവയില്‍ കമ്പനി വളരെയധികം ശ്രദ്ധിക്കുന്നു. യാത്രക്കാര്‍ക്ക് മികച്ച അനുഭവം നല്‍കാന്‍ സാങ്കേതികവിദ്യയിലും സ്ഥാപനത്തിന്റെ ഭൗതിക സൗകര്യങ്ങളിലും കാലാനുസൃതമായ വളര്‍ച്ച കൈവരിക്കണം. അതിനൂതനമായ സാങ്കേതിക വികസനം കൈവരിക്കുന്നതിന് ഖത്തര്‍ എയര്‍വേസ് വലിയ പരിഗണന നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറില്‍ സ്റ്റാര്‍ലിങ്ക് വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്ഷന്‍ സേവനമുള്ള ലോകത്തിലെ ആദ്യത്തെ ബോയിങ് 777 കാരിയര്‍ ഖത്തര്‍ എയര്‍ വേസ് പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് ഇന്റര്‍നെറ്റ് സൗകര്യം നല്‍കുക എന്നതായിരുന്നു ലക്ഷ്യം. ഈ പദ്ധതി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ 14 വിമാനങ്ങളില്‍ ഈ സേവനം ലഭ്യമാക്കും. അടുത്ത വര്‍ഷം മേയ് മാസത്തില്‍ 60 വിമാനങ്ങളില്‍ ഈ സേവനം ലഭ്യമാകും. ശേഷം, ഈ സേവനം എല്ലാ ഖത്തര്‍ എയര്‍വേയ്സ് ഫ്‌ലീറ്റിലും ലഭ്യമാകും.

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മികച്ച രീതിയിലുള്ള പ്രമോഷനുകളാണ് കമ്പനി നടത്തുന്നത്. സമൂഹ മാധ്യമങ്ങളും നൂതനമായ പ്രചാരണ രീതികളും ഉപയോഗപ്പെടുത്തുന്നു. പുതുതലമുറയെ ആകര്‍ഷിക്കാനും അവരില്‍ കൂടുതല്‍ യാത്രചെയ്യാനുള്ള പ്രചോദനം സൃഷ്ടിക്കാനുമുള്ള രീതിയാണ് സ്വീകരിക്കുന്നത്. ജീവനക്കാരുടെ കാര്യത്തിലും വലിയ ശ്രദ്ധയാണ് കമ്പനി നല്‍കുന്നത്. അവര്‍ക്ക് നവീനമായ തൊഴില്‍ അന്തരീക്ഷം ഉണ്ടാക്കുന്നതിലും കാലോചിതമായ പരിശീലനങ്ങള്‍ നല്‍കുന്നതിലും ശ്രദ്ധിക്കാറുണ്ട്.

ഇന്ന് ഖത്തര്‍ എയര്‍വേയ്സ് ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന നിലയില്‍ വളര്‍ന്നിരിക്കുന്നു. അത്തരമൊരു പദവി നിലനിര്‍ത്തുക എളുപ്പമല്ല. തികഞ്ഞ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ മാത്രമേ അത് സാധ്യമാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading