ദുബായ്: യുഎഇയിലേക്ക് ലഹരിമരുന്ന് കടത്തിയ കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. 4.2 കിലോ കഞ്ചാവ് കടത്തിയ കേസിലാണ് ശിക്ഷ. 35 വയസ്സുകാരനായ നൈജീരിയക്കാരനായ യുവാവിന്റേയും 27കാരിയായ ഗാംബിയന്ഡ യുവതിയുടേയും കയ്യില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയിരുന്നു. ഈ വര്‍ഷം ജനുവരി 2ന് ദുബായ് രാജ്യാന്തര വിമാനത്താളത്തിലായിരുന്നു സംഭവം.
പതിവ് കസ്റ്റംസ് പരിശോധനയ്ക്കിടെ യുവതിയുടെ ലഗേജില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു. വിദഗ്ദ പരിശോധനയില്‍ വാഹന ഫില്‍ട്ടറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 4,290.86 ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
