ദോഹ: ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങൾക്ക് ഡിസംബർ പത്തിന് ഉം സലാലിലെ ദർബ് അൽ സായിയിൽ ഔദ്യോഗിക തുടക്കമാകും. സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടക്കുന്നത്. രാജ്യത്തിന്റെ പൈതൃകം വ്യക്തമാക്കുന്ന കാഴ്ചകളാണ് പ്രത്യേകത. ദേശീയ ദിനമായ ഡിസംബർ 18 വരെ ആഘോഷങ്ങൾ നീണ്ടുനിൽക്കും. ഇത്തവണ 15 പ്രധാന ഇവന്റുകളും 104 ആക്ടിവിറ്റികളുമാണ് സംഘടിപ്പിക്കും.
രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കും ഒരുപോലെ ആസ്വദിക്കാനും പങ്കെടുക്കാനും കഴിയുന്ന തരത്തിൽ വിവിധ വിഭാഗങ്ങളിലായി ണ് പരിപാടികൾ നടക്കും. പ്രധാന വേദിയിൽ മന്ത്രാലയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വിദ്യാഭ്യാസ, സാംസ്കാരിക മത്സരങ്ങൾ സംഘടിപ്പിക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. 5 നാടൻ ഗെയിമുകളും കുട്ടികൾക്ക് ആസ്വദിക്കാം.
ഈ മാസം 10 മുതൽ 18 വരെ ദിവസവും ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ രാത്രി 11 വരെയാണ് പ്രവേശനം. സന്ദർശകർക്കായി ഭക്ഷണപാനീയ വിൽപനശാലകളും കഫേകളും ഉണ്ടാകും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
