തിരുവനന്തപുരം: ബിഎസ്എന്‍എല്‍ സിം കാര്‍ഡ് പ്രത്യേക റീചാര്‍ജ് ചെയ്ത് യുഎഇയിലും ഇനി മുതല്‍ ഉപയോഗിക്കാം. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഈ പദ്ധതി ബിഎസ്എന്‍എല്‍ നടപ്പാക്കുന്നത്. നാട്ടിലെ അതേ സിം കാർഡ് യുഎഇയിലും ഇനി ഉപയോഗിക്കാനാവും.
അതിനായി 90 ദിവസത്തേക്ക് 167 രൂപയും 30 ദിവസത്തേക്ക് 57 രൂപയും നിരക്കുള്ള പ്രത്യേക റീചാര്‍ജ് ചെയ്താല്‍ നാട്ടിലെ സിം കാര്‍ഡ് ഇന്റര്‍നാഷണലാക്കി മാറ്റാം. നേരത്തെ യുഎഇയിലേക്ക് പോകുന്നതിന് മുമ്പ് കസ്റ്റമര്‍ കെയര്‍ സെന്ററില്‍ നിന്ന് ഇന്റര്‍നാഷണല്‍ സിം കാര്‍ഡിലേക്ക് മാറണമെന്നായിരുന്നു വ്യവസ്ഥ. ഇനി അതിന്റെ ആവശ്യമില്ല.
അതേസമയം പ്രത്യേക റീചാര്‍ജ് സിം കാര്‍ഡ് ആക്ടീവേഷൻ ചെയ്യാൻ മാത്രമാണ്. ഇതിനു പുറമേ കോള്‍ ചെയ്യാനും ഡേറ്റയ്ക്കും വേറെ റീചാര്‍ജ് ചെയ്യേണ്ടി വരും. ഭാവിയില്‍ മറ്റ് രാജ്യങ്ങളിലും ഈ സംവിധാനം ബിഎസ്എന്‍എല്‍ കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
