‘ഇനി വിശന്നിരിക്കേണ്ട’, വിമാനം വൈകിയാൽ യാത്രക്കാർക്ക് ‘ഫ്രീ ഫുഡ്’ നിർബന്ധം 

InShot 20241201 094950054

ഡൽഹി: വിമാനങ്ങൾ പുറപ്പെടാൻ വൈകിയാൽ യാത്രക്കാർക്ക് സൗജന്യമായി ഭക്ഷണം നൽകുന്നത് നിർബന്ധമാക്കി. ഫ്ലെെറ്റ് കാലതാമസം ഉണ്ടായാൽ റിഫ്രഷ്‌മെൻ്റുകൾ നൽകണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർലൈനുകളോട് നിർദേശിച്ചു. ഇനി മുതൽ വിമാനം 2-4 മണിക്കൂർ വൈകിയാൽ വിമാനക്കമ്പനികൾ യാത്രക്കാർക്ക് ഫ്രീയായി പാനീയങ്ങളും ലഘുഭക്ഷണങ്ങളും നൽകണം. വിമാനങ്ങൾ നാല് മണിക്കൂറിലധികം വൈകിയാൽ യാത്രക്കാർക്ക് സൗജന്യമായി ഭക്ഷണവും നൽകണം.

ഇത് സംബന്ധിച്ച് വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അപ്രതീക്ഷിതമായ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിനാണ് ഇത്തരത്തിൽ മാറ്റം കൊണ്ടുവരുന്നത്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading