കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍അറേബ്യ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. ഡിസംബര്‍ 8 മുതല്‍ കാലിക്കറ്റ് നിന്നും എയര്‍ അറേബ്യ ആഴ്ചയില്‍ 32 സര്‍വീസ് നടത്തും.ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് കൂട്ടുന്നത്. ഡിസംബര്‍ 18മുതല്‍ സര്‍വീസുകള്‍ ഉയര്‍ത്തും. നിലവില്‍ മൂന്നിടങ്ങളിലേക്കുമായി ആഴ്ചയില്‍ 39 സര്‍വീസുകളാണുള്ളത്.
ഞായറാഴ്ച ഷാര്‍ജയിലേക്ക് ഒന്നും അബുദാബിയിലേക്ക് രണ്ടും റാസല്‍ഖൈമയിലേക്ക് രണ്ടും സര്‍വീസുകളുണ്ടാകും. തിങ്കളാഴ്ച ദിവസങ്ങളില്‍ ഷാര്‍ജയിലേക്ക് ഒന്നും അബുദാബിയിലേക്ക് മൂന്നും റാസല്‍ഖൈമയിലേക്ക് ഒന്നും സര്‍വീസ് ഉണ്ടാകും.ബുധനാഴ്ച ഷാര്‍ജയിലേക്ക് ഒന്ന്, അബൂദാബിയിലേക്ക് മൂന്ന്, റാസല്‍ഖൈമയിലേക്ക് രണ്ട്, വ്യാഴാഴ്ച ഷാര്‍ജയിലേക്ക് ഒന്ന്, അബുദാബിയിലേക്ക് മൂന്ന്, റാസല്‍ഖൈമയിലേക്ക് ഒന്നും സര്‍വീസ് നടത്തും. വെള്ളിയാഴ്ച ഷാര്‍ജയിലേക്ക് ഒന്ന്, അബുദാബിയിലേക്ക് രണ്ട്, റാസല്‍ഖൈമയിലേക്ക് രണ്ട്, ശനിയാഴ്ച മൂന്നിടങ്ങളിലേക്കും ഓരോ വിമാനങ്ങള്‍ എന്നിങ്ങനെയാണ് സര്‍വീസുകള്‍.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
