ദോഹ: ഖത്തറില്‍ നടക്കുന്ന ‘Campus League -24’ ഇന്റര്‍-കോളേജിയേറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇ എം ഇ എ കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (OSAEMEA) ഖത്തര്‍ ചാപ്റ്ററിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. സ്പീഡ് വേ കാര്‍ഗോ സ്‌പോണ്‍സര്‍ ചെയ്ത ജേഴ്‌സി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഐസിബിഎഫ് മാനേജിംഗ് കമ്മിറ്റി അംഗവും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ടീം ക്യാപ്റ്റന്‍ ഷബീര്‍ പള്ളിപ്പറമ്പന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.
സ്പീഡ് വേ കാര്‍ഗോ മാനേജര്‍ ഷബിന്‍ അഹമ്മദ് മുഖ്യാതിഥിയായി. അക്ബര്‍ കെ ടി, ഷബീബ് കൊണ്ടോട്ടി, ഷബീര്‍ ചേന്നമംഗല്ലൂര്‍, ഷമീര്‍ മണ്ണറോട്ട്, റബി റഹ്‌മാന്‍, ആഷിഫ് നാദാപുരം, റിയാസ്, അനസ് പെരിഞ്ചിരി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ഇഎംഇഎ മുന്‍ വിദ്യാര്‍ത്ഥികളായ നിരവധി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
