ദോഹ: ഖത്തറില്‍ പുകയില, സിഗരറ്റ് ഇറക്കുമതി, വ്യാപാരം, സംഭരിക്കല്‍ എന്നിവ സംബന്ധിച്ച തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പുകയിലയോ അതിന്റെ ഡെറിവേറ്റീവുകളോ സിഗരറ്റുകളോ ഇറക്കുമതി ചെയ്യുന്നതിനും വ്യാപാരം ചെയ്യുന്നതിനും വില്‍ക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച പൊതുജനാരോഗ്യ മന്ത്രിയുടെ കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. പുകയില നിയന്ത്രണവും അതിന്റെ ഡെറിവേറ്റീവുകളും സംബന്ധിച്ച 2016 ലെ 10-ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിലാണ് കരട് തയ്യാറാക്കിയത്.
ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍താനിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് അമീരി ദിവാനില്‍ ചേര്‍ന്ന പതിവ് മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം. യോഗത്തിന് ശേഷം, നീതിന്യായ മന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിന്‍ അലി അല്‍ മോഹന്‍നാദി പ്രസ്താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
