ദോഹ: ഖത്തറില്‍ ആന്റിമൈക്രോബിയല്‍ പ്രതിരോധത്തിന്റെ വ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ആന്റിമൈക്രോബയല്‍ മരുന്നുകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നത് അത്യാവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ആന്റിമൈക്രോബയല്‍ മരുന്നുകള്‍ കഴിക്കുക, മരുന്നുകളുടെ കൃത്യമായ ചികിത്സാ രീതിയും ഡോസേജും ഉറപ്പാക്കുക, ശേഷിക്കുന്ന മരുന്നുകള്‍ പങ്കിടുകയോ വീണ്ടും ഉപയോഗിക്കുകയോ ചെയ്യരുതെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ലോക ആന്റീമൈക്രോബിയല്‍ പ്രതിരോധ ബോധവല്‍ക്കരണ വാരാചരണത്തോടനുബന്ധിച്ചാണ് മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
