അധിക ചെലവുകളില്ല; മരിച്ച ഇന്ത്യന്‍ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ദുബായില്‍ പുതിയ നിയമം

death

ദുബായ്: മരിച്ച ഇന്ത്യന്‍ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ നിയമം പുറപ്പെടുവിച്ചു. ദുബായിലും നോര്‍ത്തേണ്‍ എമിറേറ്റ്സിലും ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ നിയമങ്ങള്‍ ബാധകമാണ്. ദു:ഖിതരായ കുടുംബങ്ങളെ അമിത തുക ഈടാക്കി ഏജന്റുമാര്‍ ചൂഷണം ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റ് ഔദ്യോഗിക വെബ്സൈറ്റില്‍ പുതിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി ഏജന്റുമാര്‍ മരിച്ച പ്രവാസികളുടെ കുടുംബങ്ങളെ ചൂഷണം ചെയ്യുന്ന നിരവധി പരാതികള്‍ കോണ്‍സുലേറ്റിന് ലഭിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ഇന്ത്യന്‍ പ്രവാസി സമൂഹം ജാഗരൂകരാകണമെന്നും കോണ്‍സുലേറ്റ് ആഹ്വാനം ചെയ്തു. കോണ്‍സുലേറ്റ് അംഗീകൃത നിരക്കുകള്‍ക്ക് പകരം അമിതമായ തുക ഈടാക്കുന്ന ഏജന്റുമാരെ കുറിച്ച് അറിഞ്ഞിരിക്കണക്കമെന്നും പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു.

അര്‍ഹരായ കേസുകളില്‍ സ്വദേശത്തേക്ക് മൃതദേഹങ്ങള്‍ എത്തിക്കുന്ന സേവനങ്ങളുടെ തുക കോണ്‍സുലേറ്റ് റീഫണ്ട് ചെയ്യും. എന്നാല്‍, ഇടനിലക്കാര്‍ മരിച്ചവരുടെ കുടുംബങ്ങളില്‍ നിന്ന് ഉയര്‍ന്ന തുക ഈടാക്കി പണം സമ്പാദിക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതിനാല്‍, കുടുംബാംഗങ്ങള്‍ ഇവിടെ ഇല്ലെങ്കില്‍, മരണപ്പെട്ടയാളുടെ അടുത്ത കുടുംബാംഗങ്ങള്‍ യഥാവിധി അധികാരപ്പെടുത്തിയ വ്യക്തികള്‍ മുഖേന മാത്രമേ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കാവൂ. മൃതദേഹങ്ങള്‍ സുഗമമായി നാട്ടിലേക്ക് എത്തിക്കുന്നതില്‍ കോണ്‍സുലേറ്റ് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണെന്നും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പറഞ്ഞു.

ഇത്തരം ദുഷ്‌കരമായ സമയങ്ങളില്‍ കുടുംബങ്ങളെ കൂടുതല്‍ സഹായിക്കുന്നതിന്, കോണ്‍സുലേറ്റ് എമിറേറ്റുകളിലുടനീളമുള്ള കമ്മ്യൂണിറ്റി അസോസിയേഷനുകളുടെ ഒരു പാനലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഈ സംഘടനകളിലൂടെ സൗജന്യമായി സേവനങ്ങള്‍ ലഭിക്കും. ദുഃഖസമയത്ത് കുടുംബങ്ങള്‍ക്ക് അധിക സാമ്പത്തിക ബാധ്യതകള്‍ നേരിടേണ്ടിവരില്ലെന്നും കോണ്‍സുലേറ്റ് ചൂണ്ടിക്കാട്ടി.

മാര്‍ഗനിര്‍ദേശങ്ങള്‍ക്കും കൂടുതല്‍ സഹായങ്ങള്‍ക്കും 24×7 മണിക്കൂറും കോണ്‍സുലേറ്റിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ 0507347676/ 800 46342 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading