അബുദാബി: യുഎഇയിൽ ദേശീയ ദിനത്തോടനുബന്ധിച്ച് പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ശമ്പളത്തോട് കൂടിയ അവധിയാണ് മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യമേഖലയ്ക്ക് രണ്ട് ദിവസവും സർക്കാർ മേഖലയിലെ ജീവനക്കാർക്ക് നാലുദിവസവുമാണ് അവധി.
സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഡിസംബർ 2, 3 ദിവസങ്ങളിലായിരിക്കും അവധി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതേ ദിവസം അവധി ലഭിക്കും. ഡിസംബര്‍ രണ്ട് മുതല്‍ നാല് വരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയദിനം. ‘ഈദ് അൽ ഇത്തിഹാദ്’ എന്നാണ് ദേശീയദിനാഘോഷത്തെ പേരിട്ടിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
