ഖത്തറില്‍ പുതിയ അവയവദാന കേന്ദ്രം ആരംഭിച്ചു

health ministry

ദോഹ: ഖത്തറില്‍ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ കേന്ദ്രം സ്ഥാപിക്കുന്നു. പൊതുജനാരോഗ്യ മന്ത്രാലയം (MoPH), ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (HMC), ലോകാരോഗ്യ സംഘടന (WHO) ഉള്‍പ്പെടെയുള്ള ട്രാന്‍സ്പ്ലാന്റേഷനിലെ പ്രധാന അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ദോഹ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്ട്രാറ്റജി ആന്‍ഡ് ലീഡര്‍ഷിപ്പ് ഇന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സ്ഥാപിച്ചു. അവയവദാന മേഖല നേരിടുന്ന ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

139 അവയവദാതാക്കളെയും സ്വീകര്‍ത്താക്കളെയും ആദരിക്കുന്നതിനും മരിച്ച 18 ദാതാക്കള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനുമായി നടന്ന പരിപാടിയിലാണ് പ്രഖ്യാപനം. വൃക്ക, കരള്‍, ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വാഗ്ദാനം ചെയ്യുന്നതാണ് ഖത്തറിന്റെ അവയവ മാറ്റിവയ്ക്കല്‍ പദ്ധതി. ജിസിസി രാജ്യങ്ങളുമായി അവയവം പങ്കിടുന്ന പദ്ധതിക്കൊപ്പം ഹൃദയം മാറ്റിവയ്ക്കല്‍ പദ്ധതിയും അടുത്ത വര്‍ഷം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഖത്തര്‍ ദാതാക്കളുടെ രജിസ്ട്രിയില്‍ ഇപ്പോള്‍ ഏകദേശം 600,000 പേര്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading