ദോഹ: ഖത്തറില്‍ ക്ലാസിക് കാറുകളുടെ പ്രദര്‍ശനം ഈ മാസം 27മുതല്‍. ഖത്തര്‍ മ്യൂസിയം അധ്യക്ഷ ഷെയ്ഖ അല്‍ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഖത്തറിലെ മദീന സെന്‍ട്രലില്‍ പ്രദര്‍ശനം നടക്കും. ഖത്തരി ഗള്‍ഫ് ക്ലാസിക് കാര്‍സ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
6 ദിവസം നീളുന്ന പ്രദര്‍ശനത്തില്‍ കാറുകളുടെയും പ്രദര്‍ശകരുടെയും എണ്ണത്തില്‍ ഇത്തവണ മികച്ച പങ്കാളിത്തമാണുള്ളത്. 70 കാറുകള്‍ ഇത്തവണ പ്രദര്‍ശനത്തിലുണ്ടാകും. വിന്റേജ് കാറുകള്‍ക്ക് പുറമെ അപൂര്‍വ മോഡലുകളും പ്രദര്‍ശനത്തിനെത്തും. 5 വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് ട്രോഫിയും സമ്മാനത്തുകയും ലഭിക്കും. ഏറ്റവും നന്നായി പരിപാലിക്കുന്ന കാറിനും പ്രദര്‍ശനത്തില്‍ ഏറ്റവും മികച്ച കാറിനും സമ്മാനങ്ങളുണ്ടാകും.
ക്ലാസിക് കാറുകളുടെ കൂട്ടത്തില്‍ 10 ലക്ഷം ഡോളര്‍ വരെ വിലമതിക്കുന്നവയുമുണ്ട്. ഖത്തറിന് പുറമെ സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പങ്കാളിത്തവുമുണ്ട്. സ്വദേശികള്‍ മാത്രമല്ല പ്രവാസികള്‍ക്കിടയിലെ വാഹന പ്രേമികളും കൗതുകത്തോടെ സന്ദര്‍ശിക്കുന്ന പ്രദര്‍ശനങ്ങളിലൊന്നാണിത്. ഡിസംബര്‍ 2നാണ് പ്രദര്‍ശനം സമാപിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
