പട്നയില്‍ മൃതദേഹത്തിന്റെ ഇടതുകണ്ണ് കാണാനില്ല; എലി കടിച്ചെടുത്തെന്ന് വിശദീകരണം

eye

ബിഹാര്‍: പട്നയില്‍ ചികിത്സയിലിരിക്കെ മരിച്ച യുവാവിന്റെ ഒരു കണ്ണ് കാണാതായതായാണ് പരാതി. നളന്ദ മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ചികിത്സയിലിരിക്കെ മരിച്ച ഫന്റസ് കുമാറിന്റെ ഇടതുകണ്ണാണ് കാണാതായതായത്. കണ്ണ് എലി കടിച്ചെടുത്തുവെന്നാണ് ആശുപത്രി ജീവനക്കാരുടെ വിശദീകരണം. അതേസമയം ചികിത്സയിലെ അനാസ്ഥ ആരോപിച്ച് ഫന്റസ് കുമാറിന്റെ കുടുംബം ആശുപത്രി വളപ്പില്‍ പ്രതിഷേധിച്ചു. ബിസിനസിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ കണ്ണ് ചൂഴ്‌ന്നെടുത്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

നവംബര്‍ 14നാണ് അജ്ഞാതരുടെ വെടിയേറ്റതിനെ തുടര്‍ന്നാണ് ഫന്റസ് കുമാറിനെ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാത്രി 8:55-ന് മരണം സ്ഥിരീകരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി വരെ കുടുംബം ആശുപത്രിയില്‍ മൃതദേഹത്തോടൊപ്പമുണ്ടായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇടതു കണ്ണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. അതേസമയം കേസ് അന്വേഷിക്കാന്‍ നാലംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നളന്ദ ആശുപത്രി സൂപ്രണ്ട് ഡോ വിനോദ് കുമാര്‍ പറഞ്ഞു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading