ദോഹ: ഖത്തറിലെ വെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റില്‍ നാളെ താല്‍ക്കാലികമായി റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു. നാളെ, 2024 നവംബര്‍ 15-ന് വെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റില്‍ സ്ട്രീറ്റ് 15 മുതല്‍ സ്ട്രീറ്റ് 33 വരെയുള്ള തെക്ക് ഭാഗത്തെ ഗതാഗതം താല്‍ക്കാലികമായി തടസ്സപെടും.
ഗാന്‍ട്രി ഇന്‍സ്റ്റാളേഷന്റെ ഭാഗമായി തെക്കോട്ടുള്ള റോഡ് അര്‍ദ്ധരാത്രി 12 മുതല്‍ രാവിലെ 10 വരെ അടച്ചിടുമെന്ന് അഷ്ഗാല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. അതേസമയം വടക്കോട്ടുള്ള ഗതാഗതത്തെ ബാധിക്കില്ല. ബദല്‍ റൂട്ടായി സ്ട്രീറ്റ് 15 മുതല്‍ അല്‍ കസറത്ത് സ്ട്രീറ്റ് വരെ ഉപയോഗിക്കാമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ഏകോപനത്തിലാണ് റോഡ് അടച്ചിടുന്നത്. റോഡ് ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണം, വേഗപരിധി പാലിക്കണം, താത്കാലിക ദിശാസൂചനകളും ട്രാഫിക് അടയാളങ്ങളും പാലിക്കണമെന്നും ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്നും തിരക്കേറിയ സമയങ്ങളില്‍ പരമാവധി റോഡ് ഒഴിവാക്കണമെന്നും പൊതുമരാമത്ത് അതോറിറ്റി ആവശ്യപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
