മക്ക: മക്ക ഹറമിലെ ഹിജ്ര്‍ ഇസ്മാഈല്‍ സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സമയം ഏര്‍പ്പെടുത്തി. പുരുഷന്മാര്‍ക്ക് രാവിലെ എട്ട് മുതല്‍ രാവിലെ പതിനൊന്ന് വരെയും സ്ത്രീകളുടെ പ്രവേശനത്തിന് രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയുമാണ് അനുവദിച്ചിരിക്കുന്നതെന്ന് അതോറിറ്റി വിശദീകരിച്ചു. ഓരോ സന്ദര്‍ശകനും പരമാവധി 10 മിനിറ്റ് സമയം ഇവിടെ ചെലവഴിക്കാന്‍ അനുവദിക്കും.
കഅബയുടെ വടക്കുഭാഗത്ത് താഴ്ന്ന മതിലിന്റെ ആകൃതിയിലുള്ള അര്‍ധവൃത്താകൃതിയിലുള്ള ഘടനയാണ് ഹിജ്ര്‍ ഇസ്മാഈല്‍. ഹിജ്ര്‍ ഇസ്മാഈലിനും കഅബയ്ക്കും ഇടയിലുള്ള സ്ഥലം ഒരു കാലത്ത് കഅബയുടെ തന്നെ ആയിരുന്നതിനാല്‍ ഇത് യഥാര്‍ത്ഥത്തില്‍ കഅബയുടെ ഭാഗമാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
