ദോഹ: ഖത്തറില്‍ വാരാന്ത്യത്തില്‍ ശക്തമായ കാറ്റിന് സാധ്യത. വാരാന്ത്യത്തില്‍ ശക്തമായ കാറ്റിനും കടലേറ്റത്തിനും സാധ്യതയുണ്ടെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇന്ന് മുതല്‍ നവംബര്‍ 16, ശനിയാഴ്ച വരെ താപനില 22 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ പരമാവധി 32 ഡിഗ്രി സെല്‍ഷ്യസ് വരെ വ്യത്യാസപ്പെടു. വെള്ളിയും ശനിയാഴ്ചയും മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ 5-16KT യില്‍ കാറ്റ് വീശും. കടല്‍ത്തീരത്ത് ചിലപ്പോള്‍ 24-25KT വരെ കാറ്റ് ആഞ്ഞടിക്കും.
കടല്‍ തിരമാലകള്‍ 3 മുതല്‍ 6 അടി വരെ വ്യത്യാസപ്പെടും, ചിലപ്പോള്‍ 10 അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
