ഖത്തറില്‍ 2,500 കിലോയിലധികം നിരോധിത പുകയില പിടികൂടി

swed

ദോഹ: ഖത്തറില്‍ നിരോധിത പുകയില പിടികൂടി. മെറ്റല്‍ ബാറുകളുടെ കയറ്റുമതിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. ഹമദ് തുറമുഖത്തെയും സതേണ്‍ തുറമുഖങ്ങളിലെയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത വസ്തുക്കള്‍ പിടികൂടിയത്.

എക്‌സ്-റേയും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ ആംഗിള്‍ ബാറുകള്‍ക്കിടയിലുള്ള പൊള്ളയായ ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ പുകയില കണ്ടെത്തുകയായിരുന്നു.

പിടിച്ചെടുത്ത വസ്തുക്കള്‍ക്ക് മൊത്തം 2,575 കിലോഗ്രാം ഭാരമുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ വെളിപ്പെടുത്തി.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like