ചികിത്സ ഇനി ഏത് സമയത്തും; ഖത്തറില്‍ സായാഹ്ന ക്ലിനിക്കുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു

IMG 20241112 WA0001

ദോഹ: ഖത്തര്‍ എച്ച്എംസി സായാഹ്ന ക്ലിനിക്കുകള്‍ വിപുലീകരിക്കുന്നു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി) ആംബുലേറ്ററി കെയര്‍ സെന്ററില്‍ (എസിസി) ആഴ്ചയില്‍ 14 സായാഹ്ന ക്ലിനിക്കുകള്‍ ആരംഭിക്കുന്നു. രോഗികളുടെ പരിചരണത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്. എന്‍ഡോസ്‌കോപ്പി സേവനങ്ങള്‍ക്കായി ശനിയാഴ്ച സേവനം ഉണ്ടായിരിക്കും.

നാളെ, നവംബര്‍ 13 ബുധനാഴ്ച മുതല്‍, പുതിയ സായാഹ്ന ക്ലിനിക്കുകള്‍ എല്ലാ ഞായറാഴ്ചയും ബുധനാഴ്ചയും ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 7.30 വരെ പ്രവര്‍ത്തിക്കും. പ്രതിദിനം 80-ലധികം രോഗികള്‍ക്ക് സേവനം ലഭിക്കും. എന്‍ഡോസ്‌കോപ്പി സേവനങ്ങള്‍ എസിസിയില്‍ എല്ലാ ശനിയാഴ്ചയും രാവിലെ 7 മുതല്‍ 3 വരെയും ലഭിക്കും.

എച്ച്എംസിയുടെ Nesma’ak ഉപഭോക്തൃ സേവന ഹെല്‍പ്പ്ലൈനിലൂടെ അപ്പോയിന്‍മെന്റുകള്‍ ബുക്ക് ചെയ്യാം. ഇതിലൂടെ അപ്പോയിന്റ്മെന്റുകള്‍ നിയന്ത്രിക്കാനാകും, വരാനിരിക്കുന്ന സന്ദര്‍ശനങ്ങള്‍ മാറ്റുകയോ റദ്ദാക്കുകയോ ചെയ്യാനും സാധിക്കും.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading