അല്‍ ജസീറാ മാധ്യമ പ്രവര്‍ത്തകന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പൂട്ടി

qss

ദോഹ: അല്‍ ജസീറാ മാധ്യമ പ്രവര്‍ത്തകന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് വിലക്ക്. മെറ്റ, Meta Platforms Inc. (Meta) തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് അടച്ചുപൂട്ടിയതായി അല്‍ ജസീറയുടെ ലേഖകന്‍ അനസ് അല്‍ ഷെരീഫ് അറിയിച്ചു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനമാണ് അല്‍ ജസീറ.

ഗസ മുനമ്പില്‍ നിന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് അല്‍-ഷെരീഫ്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ അവസാനിപ്പിച്ചതായി മെറ്റ മുന്നറിയിപ്പ് (നോട്ടിഫിക്കേഷന്‍ ) അയച്ചതായി അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. സ്‌ക്രീന്‍ഷോട്ട് സഹിതമാണ് അനസിന്റെ പോസ്റ്റ്. 1,200,000 ഫോളോവേഴ്സും ഒരു ബില്യണിലധികം വ്യൂ റേറ്റും തന്റെ അക്കൗണ്ട് നേടിയിരുന്നുവെന്നും അല്‍ ജസീറ ലേഖകന്‍ അനസ് അല്‍-ഷരീഫ് കൂട്ടിച്ചേര്‍ത്തു.

അതേസമയം മെറ്റയുടെ നടപടിക്ക് പിന്നാലെ അല്‍-ഷെരീഫ് ഒരു പുതിയ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് എടുത്തു. അതില്‍ 48 മണിക്കൂറിനുള്ളില്‍ 180,000 ഫോളോവേഴ്സാവുകയും ചെയ്തു. ഇസ്രായേല്‍ അധിനിവേശം പ്ലാറ്റ്ഫോമുകള്‍ അടച്ചുപൂട്ടാനും ഫലസ്തീനിയന്‍ ഉള്ളടക്കത്തെ ടാര്‍ഗെറ്റുചെയ്യാനുമുള്ള ശ്രമങ്ങളിലുടനീളം ‘സത്യം സെന്‍സര്‍’ ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദോഹ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും പുതിയ എല്ലാ വാര്‍ത്തകളും ഇവന്റുകളും പുതിയ അക്കൗണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുമെന്നും അല്‍-ഷെരീഫ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

  • സൽവാ റോഡിൽ ഗതാഗത നിയന്ത്രണം

  • ഇന്ത്യന്‍ എംബസിയിൽ അടിയന്തിര കോണ്‍സുലാര്‍ ക്യാമ്പ്

  • ഖത്തറില്‍ ‘മധുര ടാക്‌സ്’ ജൂലൈ ആറ് മുതല്‍ നടപ്പിലാകും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading