ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ‘ഓര്‍ക്കാനൊരോണം’ എന്ന ശീര്‍ഷകത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ശഹാനിയയിലെ ഷെയ്ഖ് ഫൈസല്‍ മ്യൂസിയം ഹാളില്‍ നടന്ന വിപുലമായ പരിപാടി ഓണാഘോഷത്തോടൊപ്പം ഖിയാഫ് അംഗങ്ങളുടെ കുടുംബസംഗമ വേദി കൂടിയായി.
പൂക്കളം ഒരുക്കി രാവിലെ പത്ത് മണിക്ക് ആരംഭിച്ച പരിപാടി ഫോറം പ്രസിഡന്റ് ഡോ. സാബു കെ സി ഉത്ഘാടനം ചെയ്തു. അബ്ദുസലാം മാട്ടുമ്മന്‍, കല ജെനിന്‍, തന്‍സീം കുറ്റ്യാടി എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള, അന്താക്ഷരി തുടങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറി. കമ്പവലിയോട് കൂടി അവസാനിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ഹുസ്സൈന്‍ കടന്നമണ്ണ സ്വാഗതം പറഞ്ഞു.
ഹുസ്സൈന്‍ വാണിമേല്‍, അന്‍സാര്‍ അരിമ്പ്‌റ, അഷറഫ് മടിയാരി, ശോഭാ നായര്‍, ഷംനാ ആസ്മി, ഷംലാ ജഅഫര്‍, നെജിത നെജി, സുരേഷ് കുവാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അംഗങ്ങള്‍ക്കായി നടത്തിയ ‘എഴുത്തോണം’ രചനാ മത്സരത്തില്‍ സനൂദ് കരുവള്ളി പാത്തിക്കല്‍, നെജിതാ പുന്നയൂര്‍ക്കുളം എന്നിവര്‍ വിജയികളായി.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
