ദോഹ: രാജ്യത്തെ എല്ലാ പ്രായക്കാര്‍ക്കുമായി ഖത്തര്‍ ഫൗണ്ടേഷന്‍ എജ്യുക്കേഷന്‍ സിറ്റിയില്‍ കായിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. വൈവിധ്യമാര്‍ന്ന കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ സീസണ്‍ വ്യക്തികള്‍ക്കും ടീമുകള്‍ക്കുമായി നിരവധി കായിക അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കായികതാരങ്ങള്‍ക്കുള്ള വിപുലമായ സൗകര്യങ്ങളും ആസ്വദിക്കാനാവും.പ്രൊഫഷണലുകള്‍ക്കും തുടക്കക്കാര്‍ക്കും അനുയോജ്യമായ ദൈനംദിന പ്രോഗ്രാമുകള്‍ക്കൊപ്പം, എജ്യുക്കേഷന്‍ സിറ്റി സ്പോര്‍ട്സ് ക്ലബ്ബുകള്‍, ഫിറ്റ്നസ് ക്ലാസുകള്‍, പരിശീലന പരിപാടികള്‍ എന്നിവയില്‍ ചേരാനും ആളുകള്‍ക്ക് സാധിക്കും. ഒപ്പം കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും വിനോദാസ്വാദനത്തിനായി കോര്‍ട്ടുകള്‍, ഹാളുകള്‍, കുളങ്ങള്‍ എന്നിവ ബുക്ക് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്.
ക്ലാസ് ഷെഡ്യൂളുകളും പരിശീലന പരിപാടി സമയക്രമങ്ങളും എജ്യുക്കേഷന്‍ സിറ്റി ആപ്പ് വഴി ആക്സസ് ചെയ്യാന്‍ കഴിയും. ആപ്പിള്‍ സ്റ്റോറിലും ഗൂഗിള്‍ പ്ലേയിലും സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. അല്ലെങ്കില്‍ http://www.educationcity.qa സന്ദര്‍ശിക്കുക. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍, സ്ത്രീകള്‍ക്ക് പ്രത്യേക ഇടങ്ങള്‍, കുട്ടികള്‍ക്കും യുവാക്കള്‍ക്കും അവരുടെ കായിക കഴിവുകള്‍ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പരിശീലന പരിപാടികള്‍ എന്നിവ എഡ്യൂക്കേഷന്‍ സിറ്റി വാഗ്ദാനം ചെയ്യുന്നു. നടത്തം, ഓട്ടം, സൈക്ലിംഗ് എന്നിവയ്ക്കുള്ള പാതകളും ഓക്സിജന്‍ പാര്‍ക്ക്, ഖുറാനിക് ബൊട്ടാണിക് ഗാര്‍ഡന്‍ തുടങ്ങിയ ഇടങ്ങളും ഒരുക്കിയിട്ടുണ്ട്.
വരും മാസങ്ങളില്‍ എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 5 മുതല്‍ 9 വരെ പ്രതിവാര ലേഡീസ് നൈറ്റ് സംഘടിപ്പിക്കും. ഓരോ ആഴ്ചയും ഏകദേശം 1,200 പേര്‍ പങ്കെടുക്കുമെന്നാണ് കണക്ക്. ആരോഗ്യകരവും സജീവവുമായ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാര്‍ന്ന കായിക അവസരങ്ങള്‍ നല്‍കാന്‍ ഖത്തര്‍ ഫൗണ്ടേഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തര്‍ ഫൗണ്ടേഷന്റെ ഇവന്റ്‌സ് ആന്‍ഡ് പ്രോട്ടോക്കോള്‍ ഡയറക്ടര്‍ മഷാല്‍ ഷാബിക് പറഞ്ഞു.
2025 ഫെബ്രുവരി 11-ന് ദേശീയ കായിക ദിനാഘോഷങ്ങളുടെ ഒരുക്കങ്ങളും എജ്യുക്കേഷന്‍ സിറ്റിയില്‍ നടക്കുന്നുണ്ട്. എജ്യുക്കേഷന്‍ സിറ്റി മൂന്ന് പ്രധാന മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. എഡ്യൂക്കേഷന്‍ സിറ്റി റേസ്, മുതിര്‍ന്നവര്‍ക്ക് 10 കിലോമീറ്റര്‍, 5 കിലോമീറ്റര്‍, 3 കിലോമീറ്റര്‍, കുട്ടികള്‍ക്കായി 3 കി.മീ, 800 മീറ്റര്‍; നീന്തല്‍, സൈക്ലിംഗ്, ഓട്ടം എന്നിങ്ങനെ മൂന്ന് കായിക വിനോദങ്ങള്‍ ഉള്‍ക്കൊള്ളുന്ന എജ്യുക്കേഷന്‍ സിറ്റി ട്രയാത്ലോണിനൊപ്പം വിനോദവും വെല്ലുവിളിയും സംയോജിപ്പിക്കുന്നു. 15 കിലോമീറ്റര്‍ ഓട്ടവും 5 കിലോമീറ്റര്‍ ഓട്ടവും ഉള്‍പ്പെടുന്ന എജ്യുക്കേഷന്‍ സിറ്റി മൗണ്ടന്‍ ബൈക്ക് ട്രെയില്‍ റേസുകളും ഉണ്ടായിരിക്കും.
മൂന്ന് പ്രധാന റേസുകള്‍ക്ക് പുറമേ, എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ കായിക പ്രവര്‍ത്തനങ്ങള്‍ നടത്തും, കൂടാതെ എഡ്യൂക്കേഷന്‍ സിറ്റി ആപ്പ് വഴി നേരത്തെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനും കഴിയും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
