ദോഹ: ലോക സ്തനാര്‍ബുദ ബോധവല്‍ക്കരണ ദിനത്തിന്റെ ഭാഗമായി, ഖത്തറിലെ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, ലേഡീസ് സ്റ്റാഫുകള്‍ക്കായി സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒക്ടോബര്‍ 19, 2024-ന്, ഗ്രാന്‍ഡ് കോണ്‍ഫറന്‍സ് റൂമില്‍, സംഘടിപ്പിച്ച ബോധവല്‍ക്കരണ സെഷന്‍ ഡോ.ഫാതിമ സഹ്ര ഷബ്‌നം (എം.ബി.ബി.എസ്, ജനറല്‍ പ്രാക്ടീഷണര്‍, ഇമാര ഹെല്‍ത്ത് കെയര്‍) നയിച്ചു. സ്തനാര്‍ബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയല്‍, ചികിത്സാ മാര്‍ഗങ്ങള്‍, രോഗ പ്രതിരോധം എന്നിവയോട് അനുബന്ധിച്ച് ഡോ. ഫാതിമ വിശദീകരണം നല്‍കി.
സെഷനില്‍ പങ്കെടുത്തവര്‍ക്ക് സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുകയും ആരോഗ്യപരമായ രീതികള്‍ പിന്തുടരാന്‍ പ്രേരണ നല്‍കുകയും ചെയ്തു. ആരോഗ്യവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനായി, ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഓരോ വര്‍ഷവും ഇത്തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് റീജിയണല്‍ ഡയറക്ടറും ഐസിസി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
