ദുബായ്: ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ഇ-മെയില്‍ വഴി വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി പോലീസ് അറിയിച്ചു. 189 യാത്രക്കാരുമായി പുറപ്പെട്ട ഐഎക്‌സ്- 196 എന്ന വിമാനം ജയ്പൂരില്‍ അടിയന്തരമായി ഇറക്കി. വിമാനം സുരക്ഷിതമായി ഇറക്കിയതായി അധികൃതര്‍ അറിയിച്ചു.
വിശദമായ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് വ്യക്തമാക്കി. വ്യാജ ബോംബ് ഭീഷണിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
