ദോഹ: എയര്‍ ഇന്ത്യ വിമാനത്തിന് പിന്നാലെ രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. മസ്‌കത്ത്, ജിദ്ദ എന്നിവിടങ്ങളിലേക്ക് ഇന്ന് സര്‍വീസ് നടത്താനിരുന്ന ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ലഭിച്ചത്.
മുംബൈയില്‍ നിന്ന് മസ്‌കത്തിലേക്കുള്ള 6E 1275, ജിദ്ദയിലേക്കുള്ള 6E 56 വിമാനങ്ങള്‍ക്കാണ് ഭീഷണി. തുടര്‍ന്ന് വിശദ പരിശോധനകള്‍ക്കായി വിമാനങ്ങള്‍ മാറ്റിയതായാണ് വിവരം. നേരത്തെ മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിനും ബോംബ് ഭീഷണി ലഭിച്ചിരുന്നു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
