റിയാദ്: ഹജ്ജ്, ഉംറ സേവനങ്ങളുമായി ബന്ധപ്പെട്ട് അനുവദിച്ച താല്‍ക്കാലിക തൊഴില്‍ വിസകള്‍ വില്‍പ്പന നടത്തുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. ഹജ്ജ്- ഉംറ വര്‍ക്ക് വിസകള്‍ വില്‍ക്കുകയോ മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്യുകയോ അതിന്റെ ഉദ്ദേശ്യത്തിനല്ലാതെ മറ്റെന്തിനെങ്കിലും ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്തതായി കണ്ടെത്തിയാല്‍, അരലക്ഷം റിയാല്‍ വരെ പിഴ ഈടാക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
50,000 റിയാല്‍ പിഴയും അഞ്ച് വര്‍ഷം വരെ തടവും അല്ലെങ്കില്‍ രണ്ടില്‍ ഏതെങ്കിലും ഒന്ന് ശിക്ഷയായി വിധിക്കും. വിസയില്‍ കൃത്രിമം കണ്ടെത്തിയാല്‍ ഹജ്ജ്-ഉംറ സേവനങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്ന് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുമെന്നും അധികൃതരെ ഉദ്ധരിച്ച് സൗദി പത്രമായ ഉകാസ് റിപ്പോര്‍ട്ട് ചെയ്തു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
