ദോഹ: 2025-ലെ ദോഹ മാരത്തണ്‍ ജനുവരി 17ന് നടക്കും. പരിപാടിയുടെ ഭാഗമായി ജനുവരി 16, വ്യാഴാഴ്ച ഹോട്ടല്‍ പാര്‍ക്കില്‍ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന മത്സര പരിപാടികള്‍ സംഘടിപ്പിക്കും. 5 കിലോമീറ്റര്‍, 10 കിലോമീറ്റര്‍, 21 കിലോമീറ്റര്‍, 42 കിലോമീറ്റര്‍ എന്നീ നാല് വിഭാഗങ്ങളാണ് ഇത്തവണ ദോഹ മാരത്തണില്‍ ഉള്ളത്. ഹോട്ടല്‍ പാര്‍ക്കില്‍ ആരംഭിച്ച് ദോഹയിലെ മനോഹരമായ കോര്‍ണിഷിലൂടെ മാരത്തണ്‍ കടന്നുപോകുമെന്ന് ഒറിഡൂ അറിയിച്ചു.
വൈകല്യമുള്ള വ്യക്തികള്‍ക്ക് 21 കിലോമീറ്റര്‍ വരെ ദൂരത്തില്‍ പങ്കെടുക്കാം. ഇവര്‍ക്ക് സൗജന്യ രജിസ്‌ട്രേഷന്‍ ലഭ്യമാണ്. ഇത്തവണ മൊത്തം സമ്മാനത്തുക ഒരു ദശലക്ഷം ഖത്തര്‍ റിയാല്‍ കവിയുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 15,000 പേരെയാണ് ഇത്തവണ മാരത്തണില്‍ പ്രതീക്ഷിക്കുന്നത്. 2024 ഒക്ടോബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മാരത്തണ്‍ വില്ലേഡ് ജനുവരി 14ന് തുറക്കും. പങ്കെടുക്കുന്നവര്‍ക്ക് ജനുവരി 16 വരെ അവരുടെ റേസ് കിറ്റുകള്‍ വാങ്ങാം.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
