ദോഹ: ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ, ലെബനനില്‍ നിന്ന് അമേരിക്കക്കാരെ ഒഴിപ്പിക്കാന്‍ സഹായിച്ചതിന് ഖത്തറിനോട് യുഎസ് നന്ദി പറഞ്ഞു. ഖത്തറിനൊപ്പം മറ്റ് രാജ്യങ്ങള്‍ക്കും അമേരിക്ക നന്ദി പറഞ്ഞു.
അമേരിക്കക്കാരെയും അവരുടെ കുടുംബങ്ങളെയും ലെബനനില്‍ നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞ രണ്ടാഴ്ചയായി ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിനായി 6,4000 അധിക സീറ്റുകള്‍ വിമാനങ്ങളില്‍ അനുവദിച്ചതായും യുസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ബ്യൂറോ ഓഫ് കോണ്‍സുലര്‍ അഫയേഴ്സ് പ്രസ്താവനയില്‍ പറഞ്ഞു.
”ഈ ശ്രമങ്ങളില്‍ പിന്തുണ നല്‍കിയ തുര്‍ക്കി, ഖത്തര്‍, ഒമാന്‍, ജര്‍മ്മനി, ഗ്രീസ് സര്‍ക്കാരുകളോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്’ എന്നും യുഎസ് പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം ഖത്തറിന്റെ പങ്കിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രസ്താവനയില്‍ വെളിപ്പെടുത്തിയിട്ടില്ല. അതിനിടെ തെക്കന്‍ ലബനനില്‍ യുഎന്‍ സമാധാനസേനാംഗങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
