ദോഹ: ഖത്തറിലെ അല്‍ ഖോര്‍ ആശുപത്രിയിലെ (എകെഎച്ച്) അത്യാഹിത വിഭാഗം ഐഷ ബിന്‍ത് ഹമദ് അല്‍ അത്തിയ (എഎഎച്ച്) ആശുപത്രിയിലേക്ക് മാറ്റുന്നു. ഒക്ടോബര്‍ 11, വെള്ളിയാഴ്ച മുതല്‍ എഎഎച്ച് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
നേരത്തെ പീഡിയാട്രിക് എമര്‍ജന്‍സി, മെയില്‍ ഫിസിയോതെറാപ്പി, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ എകെഎച്ചില്‍ നിന്നും സമീപത്തെ മറ്റ് സ്ഥലങ്ങളില്‍ നിന്നും എഎഎച്ചിലേക്ക് മാറ്റിയിരുന്നു.
ഒക്ടോബര്‍ 11 മുതല്‍, അല്‍ ഖോര്‍, ഉം സലാല്‍, ലുസൈല്‍ തുടങ്ങിയ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ആംബുലന്‍സ് വഴി മാറ്റുന്ന അടിയന്തര സാഹചര്യങ്ങളുള്ള എല്ലാ രോഗികളെയും എഎഎച്ചിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിലേക്ക് മാറ്റും. അല്‍ ഖോര്‍ ഹോസ്പിറ്റല്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് സേവനം AAH-ലേക്ക് മാറ്റും. അടിയന്തര സാഹചര്യങ്ങളുള്ള വാക്ക്-ഇന്‍ രോഗികളും AAH സന്ദര്‍ശിക്കണമെന്നാണ് നിര്‍ദേശം. ഒക്ടോബര്‍ 11 മുതല്‍ എകെഎച്ച് അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നത് നിര്‍ത്തുമെന്ന് എകെഎച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് അല്‍ ജുസൈമാന്‍ സ്ഥിരീകരിച്ചു.
അടിയന്തര സേവനങ്ങള്‍ ഐഷ ബിന്‍ത് ഹമദ് അല്‍ അത്തിയ ആശുപത്രിയിലേക്ക് മാറ്റുന്നതോടെ അല്‍ ഖോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗം അടച്ചുപൂട്ടും. അതേസമയം ഗുരുതരമല്ലാത്ത അവസ്ഥകളുള്ള വാക്ക്-ഇന്‍ രോഗികള്‍ക്ക് അല്‍ ഖോര്‍ ഹോസ്പിറ്റല്‍ അടിയന്തര പരിചരണ സേവനങ്ങള്‍ നല്‍കുന്നത് തുടരും. അടിയന്തര സാഹചര്യങ്ങള്‍ക്ക് AKH അടിയന്തിര പരിചരണ വൈദ്യസഹായവും നല്‍കും. ഗുരുതരമല്ലാത്ത ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ഉളുക്ക്, ചെറിയ പൊള്ളലും മുറിവുകളും, ചെവി, കണ്ണ്, തൊണ്ട വേദനകൾ, പനി എന്നിവയ്ക്കും സേവനം ലഭ്യമാകും.
എച്ച്എംസിയുടെ ഏറ്റവും വലിയ രണ്ടാമത്തെ ആശുപത്രിയായ എഎഎച്ച്, അല്‍ ഖോറിന് സമീപമുള്ള ടെന്‍ബെക്ക് ഏരിയയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. അടിയന്തിര വൈദ്യചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് ആശുപത്രിയുടെ അത്യാധുനിക സൗകര്യങ്ങള്‍, അത്യാധുനിക മെഡിക്കല്‍ സാങ്കേതികവിദ്യ, നൂതന ഡയഗ്‌നോസ്റ്റിക്, സപ്പോര്‍ട്ട് സേവനങ്ങള്‍ എന്നിവ ലഭിക്കും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
