കൊച്ചി: ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ സോഫ്റ്റ് വെയര്‍ തകരാറിലായി. വിമാനത്താവളങ്ങളില്‍ ഇന്‍ഡിഗോ യാത്രക്കാരുടെ പരിശോധനകള്‍ വൈകുന്നു. ഇന്ന് ഉച്ചയോടെയാണ് സോഫ്റ്റ് വെയര്‍ തകരാറിലായത്. തുടര്‍ന്ന് എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റും ബുക്കിംഗ് സംവിധാനങ്ങളും തടസ്സപ്പെട്ടു. യാത്രക്കാര്‍ക്ക് ചെക്ക്ഇന്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു. ബാഗേജ് കയറ്റിവിടാനും കൂടുതല്‍ സമയം വേണ്ടിവന്നെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഇന്‍ഡിഗോ അറിയിച്ചു. ചെക്ക് ഇന്‍ കൗണ്ടറുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള നടപടികളിലാണെന്നും വിമാനക്കമ്പനി അറിയിച്ചു.
കൂടുതല്‍ ജിസിസി വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
