ഖത്തറില്‍ രജിസ്‌ട്രേഷനില്ലാത്ത ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി

ship

ദോഹ: ഖത്തറില്‍ സാധുവായ രജിസ്‌ട്രേഷനില്ലാത്ത ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മാരിടൈം വെസലുകള്‍ക്കും സാധുവായ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം. വ്യക്തമായ രജിസ്‌ട്രേഷന്‍ നമ്പരുകള്‍ വാഹനങ്ങളില്‍ ഉണ്ടായിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. കടലില്‍ മതിയായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ ഉപകരണങ്ങളും കപ്പലിലുണ്ടെന്നും ഉറപ്പാക്കണം.നിയമലംഘനം നടത്തിയാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

കൂടുതല്‍ ജിസിസി വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading