എമിറേറ്റ്‌സ് വിമാനങ്ങളില്‍ ചില സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് വിലക്ക്

emirates

ദുബായ്: ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സ് യാത്രക്കാരുടെ ലഗേജില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ക്യാബിന്‍ ബാഗേജുകളില്‍ പേജറുകളും വാക്കി-ടോക്കികളും കൊണ്ടുപോകുന്നത് നിരോധിച്ചു. ഹാന്‍ഡ് ലഗേജുകളിലോ ചെക്ക്-ഇന്‍ ലഗേജുകളിലോ നിരോധിത വസ്തുക്കള്‍ കണ്ടെത്തിയാല്‍ അത്തരം വസ്തുക്കള്‍ ദുബായ് പോലീസ് കണ്ടുകെട്ടുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. ദുബായിലേക്കോ ദുബായില്‍ നിന്ന് മറ്റ് സ്ഥലങ്ങളിലേക്കോ യാത്ര ചെയ്യുമ്പോള്‍ നിയന്ത്രണങ്ങള്‍ ബാധകമാണ്.

അതേസമയം 2024 ഒക്ടോബര്‍ 15 വരെ ബെയ്റൂട്ടിലേക്കും പുറത്തേക്കുമുള്ള ഫ്‌ലൈറ്റുകള്‍ റദ്ദാക്കിയതായി എയര്‍ലൈന്‍ അറിയിച്ചു. യാത്രാ സംബന്ധമായ അറിയിപ്പുകള്‍ക്ക് എമിറേറ്റ്സ് വെബ്സൈറ്റ് പരിശോധിക്കണമെന്നും എയര്‍ലൈന്‍സ് വ്യക്തമാക്കി.

കൂടുതല്‍ ജിസിസി വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading