ദോഹ: വാഹനങ്ങളുടെ മുന്‍സീറ്റില്‍ കുട്ടികളെ ഇരുത്തിയുള്ള യാത്രക്കള്‍ക്കെതിരെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ യാതൊരുവിധ കാരണവശാലും വാഹനങ്ങളുടെ മുന്‍സീറ്റിലിരുത്തി യാത്ര ചെയ്യരുതെന്ന് മന്ത്രാലയം വ്യക്തമാക്കി.
കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്നത് ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 55ലെ ഖണ്ഡിക നമ്പര്‍ മൂന്ന് പ്രകാരം കുറ്റകരമാണ്. നിയമലംഘനങ്ങള്‍ക്ക് 500 ഖത്തര്‍ റിയാല്‍ വരെ പിഴ ഈടാക്കും.
കൂടുതല്‍ ജിസിസി വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
