യുഎഇയില്‍ നിന്ന് ഐഫോണ്‍ 16 ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ചു; നാല് യാത്രക്കാര്‍ പിടിയില്‍

tt

ദുബായ്: ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് ഐഫോണ്‍ 16 കടത്താന്‍ ശ്രമിച്ച നാല് യാത്രക്കാര്‍ പിടിയില്‍. ഡല്‍ഹി വിമാനത്താവളത്തില്‍ ഒക്ടോബര്‍ ഒന്നിനാണ് സംഭവം. 12 ഐഫോണ്‍ 16 പ്രോ മാക്‌സ് ഫോണുകള്‍ യാത്രക്കരില്‍ നിന്ന് പിടിച്ചെടുത്തു. ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇവ. ഇന്‍ഡിഗോയുടെ 6E-1464 വിമാനത്തില്‍ ദുബായില്‍ നിന്ന വന്ന യാത്രക്കാരാണ് ഡല്‍ഹിയില്‍ പിടിയിലായത്. ഡല്‍ഹി കസ്റ്റംസ് അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കി.

യുഎഇയിലെത്തി കുറഞ്ഞ വിലയില്‍ ഐഫോണ്‍ വാങ്ങി തിരികെ ഇന്ത്യയില്‍ കൊണ്ടുവന്ന് വന്‍ വിലയില്‍ വില്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ 16-ന്റെ ഏറ്റവും പുതിയ മോഡലിന് 3,399 ദിര്‍ഹം (77,703 ഇന്ത്യന്‍ രൂപ) ആണ് യുഎഇയില്‍ വില. ഐഫോണ്‍ 16 പ്ലസിന്ററെ ബേസ് മോഡലിന് 3,799 ദിര്‍ഹമാണ് യുഎഇയിലെ വില. ഐഫോണ്‍ 16 പ്രോയ്ക്ക് 4,299 ദിര്‍ഹവും ഐഫോണ്‍ 16 പ്രോ മാക്‌സിന് 5,099 ദിര്‍ഹവുമാണ് ബേസ് മോഡലിന്റെ വില.

കൂടുതല്‍ ജിസിസി വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading