കണ്ണൂര്‍: ഗര്‍ഭിണികളായവര്‍ക്ക് പ്രത്യേക യാത്രാ നിര്‍ദേശങ്ങളുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. ഗര്‍ഭിണികള്‍ യാത്രകള്‍ക്ക് മുമ്പ് ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യണം. ആരോഗ്യസ്ഥിതി പരിശോധിക്കണം. വിമാനക്കമ്പനികളുടെ പോളിസികള്‍ പരിശോധിക്കണം.
സാധാരണയായി ഗര്‍ഭാവസ്ഥയില്‍ 36 ആഴ്ചവരെയാണ് യാത്രകള്‍ക്ക് അനുമതി ലഭിക്കുക. പക്ഷേ ഓരോ വിമാനക്കമ്പനികളുടേയും പോളിസികള്‍ വ്യത്യാസമായിരിക്കും. സ്‌പെഷ്യല്‍ അസിസ്റ്റന്‍സിന് റിക്വസ്റ്റ് ചെയ്യുക. പ്രത്യേക പരിഗണനയ്ക്ക് അപേക്ഷിക്കുക. നടക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ വീല്‍ചെയര്‍ ആവശ്യപ്പെടുക. വിമാനക്കമ്പനികള്‍ ഗര്‍ഭിണികള്‍ പ്രത്യേക സഹായം ഉറപ്പാക്കുന്നുണ്ട്.
- യാത്രയില്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക. എപ്പോഴും വെള്ളം കയ്യില്‍ കരുതുക. ധാരാളം വെള്ളം കുടിക്കുക.
- കൊണ്ടുപോകാന്‍ കഴിയുന്ന ലഗേജുകള്‍ മാത്രം കൊണ്ടുപോകുക. സഹായം ആവശ്യപ്പെടുക.
- യാത്രയില്‍ ഉപയോഗിക്കുന്ന വസ്ത്രം പ്രത്യേകം തിരഞ്ഞെടുക്കുക. അയഞ്ഞ വസ്ത്രം തിരഞ്ഞെടുക്കുക. യോജിക്കുന്ന ചെരുപ്പുകള്‍ ഉപയോഗിക്കുക.
- യാത്രയില്‍ ആവശ്യമായ രേഖകള്‍ കയ്യില്‍ കരുതുക. പ്രത്യേകിച്ച് ഹൈ-റിസ്‌ക് പ്രെഗ്നന്‍സി കേസുകളില്‍ ഡോക്ടറുടെ കുറിപ്പടികള്‍ കൃത്യമായി യാത്രാ വേളയില്‍ കയ്യില്‍ കരുതണം.
- ഓരോ മണിക്കൂറിലും ശരീരം അനക്കുക. ശരീരത്തിലെ ബ്ലഡ് സര്‍ക്കുലേഷന്‍ ക്രമീകരിക്കുക.
- ലഘുവായി മാത്രം ഭക്ഷണം കഴിക്കുക. പഴങ്ങള്‍, നട്‌സ് എന്നിവ കയ്യില്‍സകരുതുക.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
