ബെയ്‌റൂട്ട്: ലബനനിലെ ഇസ്രായേല്‍ ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 21 കുട്ടികള്‍ ഉള്‍പ്പെടെ 274 പേര്‍ മരണപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രി ഫിറാസ് അബിയാദ് അറിയിച്ചു. 21 കുട്ടികളും 39 സ്ത്രീകളും മരണപ്പെട്ടുവെന്നാണ് ഇതുവരെയുള്ള കണക്ക്. മരിച്ചവരില്‍ രണ്ട് രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തില്‍ 1,024 പേര്‍ക്ക് പരിക്കേറ്റു. ഒക്ടോബര്‍ 7ന് ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം മേഖലയില്‍ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
