ദോഹ: ഖത്തറിലെ അല്‍ഖോര്‍ തീരദേശ റോഡില്‍ ഗാതഗത നിയന്ത്രണം. അല്‍ഖോര്‍ കോസ്റ്റല്‍ റോഡില്‍ നിന്ന് ദോഹയിലേക്കുള്ള സര്‍വീസ് റോഡില്‍ സിമൈസ്മ ഇന്റര്‍സെക്ഷില്‍ താല്‍ക്കാലിക ഗാതഗത നിയന്ത്രണമേര്‍പ്പെടുത്തുന്നതായി പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു. സെപ്തംബര്‍ 22, ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം തുടരുമെന്നും അതോറിറ്റി അറിയിച്ചു.
അല്‍ തര്‍ഫ സ്ട്രീറ്റില്‍ നിന്ന് സ്ട്രീറ്റ് നമ്പര്‍ (130) ഡാര്‍ബ് ലുസൈല്‍ സ്ട്രീറ്റിലേക്കുള്ള വടക്ക് ഭാഗത്തേക്കുള്ള ഗതാഗതവും ഡാര്‍ബ് ലുസൈല്‍ സ്ട്രീറ്റില്‍ നിന്ന് തെക്ക് ഭാഗത്തേക്കുള്ള ഗതാഗതവും പൂര്‍ണമായും തടസ്സപ്പെടും. 2024 ഒക്ടോബര്‍ 1 വരെ ഗാതഗതം തടസ്സപ്പെടുമെന്നും അഷ്ഗാല്‍ അറിയിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
