ദോഹ: ഖത്തറില്‍ എസ്എംഎസിലൂടെയുള്ള തട്ടിപ്പുകളില്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. എസ്എംസ് ഫിഷിംഗില്‍ നിന്ന് രക്ഷനേടാനുള്ള നിര്‍ദേശങ്ങളും മന്ത്രാലയം പങ്കുവെച്ചു.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് രാജ്യത്തെ താമസക്കാരെ സംരക്ഷിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്.
- ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയുള്ള ലിങ്കുകള്‍ തുറക്കരുത്
- ഫോണുകളില്‍ ലഭിക്കുന്ന മെസേജുകളില്‍ അയച്ചയാളുടെ ഐഡന്റിറ്റി എപ്പോഴും പരിശോധിക്കുക
- സംശയാസ്പദമായ മെസേജുകള്‍ ലഭിച്ചാല്‍ ഔദ്യോഗിക ചാനലുകളില്‍ വഴി നേരിട്ട് സ്ഥാപനങ്ങളുമായി ബന്ധപ്പെടുക
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എസ്എംഎസുകള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
